വാർദ്ധക്യം അഭിമാനമാണ് അവഗണനയല്ല; നന്തി ബസാറിൽ മൈകോ സ്നേഹ സംഗമം സംഘടിപ്പിച്ചു

news image
May 26, 2023, 5:34 pm GMT+0000 payyolionline.in

നന്തി ബസാർ: പാലൂർ പ്രദേശത്തെ വീടുകളുടെ അകത്തളങ്ങളിൽ കഴിയുന്നവർക്ക് മാനസികോല്ലാസം നൽകുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികൾ കോർത്തിണക്കി കൊണ്ട് പ്രദേശത്തെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ” വാർദ്ധക്യം അഭിമാനമാണ് അവഗണനയല്ല ” പരിപാടി സംഘടിപ്പിച്ചു. 80 വയസ് പിന്നിട്ട 35 പേരെ യോഗത്തിൽ അനുമോദിച്ചു. നാടൻ പാട്ട്, പരിചമുട്ട്, കോൽക്കളി , മാപ്പിളപ്പാട്ട് തുടങ്ങിയ പരിപാടികൾ നടത്തി.

പരിപാടി പുതുക്കുടി അബ്ദുഹാജി ഉൽഘാടനം ചെയ്തു. കെ.പി.കരീം അധ്യക്ഷനായി. തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ കെ.പി. ഷക്കീല, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ പി. ഇൻഷിദ, പി.കെ. ഹുസൈൻഹജി കെ. അബൂബക്കർ ഹാജി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe