‘വടകരയിൽ ഭീതി വിതയ്ക്കുന്നു, സർവ്വകക്ഷി യോഗം വിളിക്കണം’- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ

news image
May 14, 2024, 4:30 am GMT+0000 payyolionline.in

കാപ്പാട് : നിറത്തിൻ്റെയും പേരിൻ്റെയും പേരിൽ പച്ചയ്ക്ക് വർഗ്ഗീയത വിതച്ച് ജനസമൂഹത്തിൻ്റെ കെട്ടുറപ്പ് തകർക്കാനുള്ള ഹീനശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും വടകരയുടെ പ്രത്യേക സാഹചര്യങ്ങിൽ ഭീതികരമായ അന്തരീക്ഷമാണ് അവിടെയുള്ളത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കണമെന്ന്
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

ചെങ്ങോട്ട് കാവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മാടാക്കരയിൽ പണി കഴിപ്പിച്ച പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം
നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.എം ഹംസഅദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ പി. കെ കെ ബാവ, കെ എം ഷാജി, മിസ്ഹബ് കീഴരിയൂർ, റഷീദ് വെങ്ങളം , വി.പി ഇബ്രാഹിം കുട്ടി , സി ഹനീഫ മാസ്റ്റർ , ഫാസിൽ നടേരി, അഫ്നാസ് ചേറോട് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ പഴയ കാല മുസ്ലിം ലീഗ് നേതാക്കളായ എൻ അബ്ദുല്ല, ആർ കെ റസാഖ് ഹാജി, പി.വി ഹംസ, അഹ്മ്മദ് പി വി
എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച 2024 ക്വിസ് കോംപറ്റീഷൻ സീസൺ 3 യിലെ വിജയികളെ വേദിയിൽ വെച്ച് തങ്ങൾ പ്രഖ്യാപിച്ചു. അലി കൊയിലാണ്ടി സ്വാഗതവും ലത്തീഫ് കവലാട് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe