സർഗാലയയിൽ വിദ്യാർത്ഥികൾക്കായി “ലാഡർ” പരിശീലന പരിപാടിക്ക് തുടക്കമായി

news image
May 29, 2024, 2:22 pm GMT+0000 payyolionline.in

ഇരിങ്ങൽ:  വിദ്യാർത്ഥികളുടെ ബഹുമുഖ വികാസം ലക്ഷ്യമാക്കി സർഗാലയ സംഘടിപ്പിക്കുന്ന പ്രത്യക പരിശീലന പദ്ധതി  “ലാഡർ” ഐ.എം.ജി ഡയറക്ടരും കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്(റിട്ട) ഉദ്ഘാടനം ചെയ്‌തു.  ജൂൺ 2 വരെ യാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 13-18 വയസ്സിനു മധ്യയുള്ള വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.

യു.എൽ.സി.സി.എസ് ഡയറക്ടർ ഷിജിൻ.ടി.ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.പി.ഭാസ്കരൻ സ്വാഗതവും സർഗാലയ ജനറൽ മാനേജർ ടി.കെ.രാജേഷ് നന്ദിയും പറഞ്ഞു. സർഗാലയ ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, സർഗാലയ മാനേജർ – ഓപ്പറേഷൻസ് അശ്വിൻ.ആർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe