റോഡിലെ ശോചനീയാവസ്ഥ; കൊയിലാണ്ടി റൂട്ടിലെ പ്രൈവറ്റ് ബസ് ഉടമകൾ സമരത്തിലേക്ക്

news image
Jun 11, 2024, 2:48 pm GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടി സർവീസ് നടത്താൻ പറ്റാത്ത സാഹചര്യത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സർവീസ് നിർത്തിവെച്ച് സമര പരിപാടികൾ സമര പരിപാടികൾ സംഘടിപ്പിക്കും എന്ന്  പ്രസ്താവിച്ചു.

കൊയിലാണ്ടി -വടകര, കൊയിലാണ്ടി – കോഴിക്കോട്, കൊയിലാണ്ടി – മേപ്പയ്യൂർ, മുത്താമ്പി റോഡുകളാണ് തകർന്നത്.  റോഡിലെ കുഴികളിൽ വീണ് പല ദിവസങ്ങളിലും ട്രിപ്പ് മുടക്കേണ്ട അവസ്ഥയാണ്. കൂടാതെ ജീവനകാർക്ക് തൊഴിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കൊയിലാണ്ടി താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ്സ്സ് അസോസിയേഷൻ നേതാക്കളായ പി..പി.അബ്ദുള്ള ,ടി.കെ.ദാസൻ, എ.വി.സത്യൻ, തുടങ്ങിയവർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe