മൂടാടിയിൽ യൂത്ത് ലീഗ് യുവ സന്ദേശ യാത്ര നവംബർ 19 ന്; യാത്ര കോടിക്കൽ മുതൽ മുചുകുന്ന് നോർത്ത് വരെ

news image
Oct 24, 2023, 2:48 pm GMT+0000 payyolionline.in

 

നന്തി ബസാർ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നവംബർ 19 ന് കോടിക്കൽ മുതൽ മുചുകുന്ന് നോർത്ത് വരെ പതിനെട്ട് വാർഡുകൾ കേന്ദ്രീകരിച്ച് യുവ സന്ദേശ യാത്ര നടത്തും. പ്രഖ്യാപനവും സംഘാടക സിമിതി രൂപീകരണ കൺവൻഷനും പുളിമുക്ക് ലീഗ് ഓഫീസിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഖ് അരക്കിണർ ഉൽലാടനം ചെയ്തു.

മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് യുവ സന്ദേശ യാത്ര പ്രഖ്യാപനം ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഖ് അരക്കിണർ നിർവഹിക്കുന്നു

പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫാസിൽ നടേരി, ഒ.കെ കാസിം, സി.കെ അബൂബക്കർ, എടത്തിൽ റഷീദ് , റഫീഖ് ഇയ്യത്ത് കുനി, വർദ് അബ്ദുറഹ്മാൻ, പി റഷീദ , കെ.പി കരീം സംസാരിച്ചു. സാലിം മുചുകുന്ന് സ്വാഗതവും ഷമീം മുക്കാട്ട് നന്ദിയും പറഞ്ഞു. പി.കെ മുഹമ്മദലി (ജാഥ ക്യാപ്റ്റൻ), സാലിം മുചുകുന്ന് (വൈസ് ക്യാപ്റ്റൻ), ഷമീം മൂക്കാട്ട് (ഡയറക്ടർ) എന്നിവരാണ് ജാഥയുടെ നായകർ. യൂത്ത് മാർച്ച്, യുവ സന്ദേശ യാത്ര വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി.കെ അബൂബക്കർ (ചെയർമാൻ), പി കെ മുഹമ്മദലി(വർക്കിംഗ് ചെയർമാൻ), റഫീഖ് ഇയ്യത്ത് കുനി(ജന:കൺവീനർ), സാലിം മുചുകുന്ന്(വർക്കിംഗ് കൺവീനർ), വർദ് അബ്ദുറഹ്മാൻ (ട്രഷറർ) എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe