മോദി കാ പരിവാർ’ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് മാറ്റണം; മോദിയുടെ ആഹ്വാനം, ഔദ്യോഗിക എക്സ് പേജ് കവർ ചിത്രവും മാറ്റി

news image
Jun 11, 2024, 4:44 pm GMT+0000 payyolionline.in

ദില്ലി: സമൂഹ മാധ്യമങ്ങളിൽ പേരിനൊപ്പം മോദി കാ പരിവാർ (മോദിയുടെ കുടുംബം) എന്ന് ചേർത്തത് മാറ്റാൻ നിർദേശം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേര് നീക്കാൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും നിർദ്ദേശിച്ചത്.  എക്സിലാണ് മോദി ഇത് സംബന്ധിച്ച ആഹ്വാനം നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള മന്ത്രിസഭാ രൂപീകരണത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.   നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം എക്സിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് മോദിയുടെ ആഹ്വാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe