മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്‍റെ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും

news image
May 6, 2024, 11:13 am GMT+0000 payyolionline.in

കൊയിലാണ്ടി: മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും സമുചിതമായി കൊണ്ടാടി . മെയ് 5 നു കാലത്തു 10 മണിക്ക് ചെങ്ങോട്ടുകാവിലെ പ്രശസ്തമായ പുക്കാളേരി ഗ്രൗണ്ടിൽ പ്രശസ്തകവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ ശ്രീ സത്യചന്ദ്രൻ പൊയിൽക്കാവ് ആഘോഷപരിപാടി ഉദ്ഘാടനം നിർവഹിച്ചു .

അസോസിയേഷൻ പ്രസിഡണ്ട്  ശ്രീസുതൻ പുതുക്കോടന അധ്യക്ഷം വഹിച്ചു . എഴുത്തുകാരനും പത്രപ്രവർത്തകനും കാരുണ്യാ ഉപദേശക സമിതി ചെയർമാനുമായ പുതുക്കുടി ശ്രീധരൻ മാസ്റ്റർ , മുൻ പ്രസിഡണ്ട് രാധൻ പൂളായി ,ട്രഷറർ  ദാസൻ താഴത്തയിൽ , ശ്രീജനൻ കോതേരി എന്നിവർ ആശംസകൾ നേർന്നു .

സെക്രട്ടറി സുന്ദരൻ കണിയാങ്കണ്ടി സ്വാഗതവും പ്രേമാനന്ദൻ ചിത്തിര നന്ദിയും പ്രകാശിപ്പിച്ചു . ചടങ്ങിനോടനുബന്ധിച്ചു  ശ്രീജനൻ കോതേരിയുടെ ” പാറവയൽ വരമ്പിലൂടെ ഒരു യാത്ര “എന്ന സ്മരണികയുടെ പ്രകാശന കർമവും നിർവഹിച്ചു .
കാരുണ്യാ കുടുംബാംഗങ്ങളുടെ വിവിധകലാപരിപാടികളും തുടർന്നുള്ള ഗാനമേളയും മാറ്റുകൂട്ടി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe