മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ശ്രീറാം വെങ്കിട്ടരാമൻ സൂപ്പർവൈസിങ് ഓഫീസർ

news image
Aug 5, 2024, 1:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതിപരിഹാര സെൽ രൂപീകരിച്ച് സർക്കാർ ഉത്തരവിട്ടു. ജോയിന്‍റ് ഡയറക്ടറും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പർവൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ ബി  സെൽ ഇൻചാർജായും ധനവകുപ്പ് അണ്ടർ സെക്രട്ടറി അനിൽ രാജ് കെ എസ് നോഡൽ ഓഫീസറായും ധനവകുപ്പ് സെക്ഷൻ ഓഫീസർ ബൈജു ടി അസി. നോഡൽ ഓഫീസറായുമാണ് സെൽ രൂപീകരിച്ചത്. പരാതികൾക്കും സംശയങ്ങൾക്കും 8330091573 എന്ന മൊബൈൽ നമ്പറിലും cmdrf.cell@gmail.com എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe