ജില്ലാ കലോൽസവ സാംസ്കാരിക കമ്മറ്റി ചിത്ര പ്രദർശനം സംഘടിപ്പിച്ചു

news image
Dec 5, 2023, 1:22 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ കലോൽസവ സാംസ്കാരിക കമ്മറ്റി കലോൽസവ നഗരിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ടി.പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മറ്റി ചെയർമാൻ കെ.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു.

എം.ജി. ബൽരാജ്, ബിജു കാവിൽ , അഭിലാഷ് തിരുവോത്ത് , രഞ്ജിത്ത് പട്ടാണിപ്പാറ, കെ.സി.രാജീവൻ എന്നിവർ പ്രസംഗിച്ചു. പേരാമ്പ്രയിലെ ചിത്രകാര കൂട്ടായ്മയായ ‘ ദ ക്യാമ്പി ‘ലെ ചിത്രകാരൻമാരുടെ ചിത്ര പ്രദർശനമാണ് നടക്കുന്നത്. റവന്യൂ ജില്ലാ ചിത്രകലാ മൽസരത്തിൽ വിജയികളായ കുട്ടികളുടെ ചിത്രങ്ങൾ ബുധനാഴ്ച മുതൽ പ്രദർശിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe