പി.എസ്.സി ട്രെയിനർ സുജേഷ് പുറക്കാടിനെ ഓണനാളിൽ ആദരിച്ച് പുറക്കാട് മഹല്ല് കമ്മിറ്റി

news image
Sep 2, 2023, 11:13 am GMT+0000 payyolionline.in

നന്തി ബസാർ: പി എസ് സി പരീക്ഷകളിൽ വിജയിച്ച് 22 ഗവൺമെൻ്റ് ജോലികളിൽ നിയമന ഉത്തരവ് ലഭിക്കുകയും 4 പി എസ് സി പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിൽ ഉൾപ്പെടുകയും ചെയ്ത പി എസ് സി ട്രെയിനറും എൻട്രി ആപ്പ് അക്കാഡമിക്ക് ഇന്നവേഷൻ ഹെഡുമായ സുജേഷ് പുറക്കാടിനെ ഓണനാളിൽ പുറക്കാട് കൊപ്പരക്കകണ്ടം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് യൂത്ത് മീറ്റിൽ വെച്ച് ആദരിച്ചു.

സിവിൽസർവീസ് ജേതാവ് ശാഹിദ് തിരുവള്ളൂർ മഹല്ല് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ മഹല്ലിലെ അൻപതിലധികം പ്രതിഭകളെയും സംഗമത്തിൽ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

മഹല്ല് പ്രസിഡന്റ് ആർ. ടി ഇമ്പിച്ചി മമ്മുഹാജി അധ്യക്ഷം വഹിച്ചു. മഹല്ല് വിദ്യാഭ്യാസസമിതി കൺവീനർ അഡ്വ. മുഹമ്മദ്‌ സനൂപ് ആമുഖഭാഷണം നടത്തി. സെക്രട്ടറി കെ. എം മജീദ് സ്വാഗതവും സിറാജ് കമ്മന നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe