പയ്യോളി: എൽ.സി.ഐ.എഫ്. ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി മേലടി ഫിഷറീസ് എൽ.പി സ്കൂളിൽ പയ്യോളി ലയൺസ് ക്ലബ്ബ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. സ്കൂളുകളിൽ ശുദ്ധജല പദ്ധതികൾ നടപ്പാക്കാനും, കുട്ടികൾക്ക് അണുവിമുക്തമായ കുടി വെളളം ലഭിക്കുവാനും വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉൽഘാടനം കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്തു. പയ്യോളി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം.പി. ജിതേഷ് അദ്ധൃക്ഷനായി. ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ ടി.പി നാണു, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി മോഹനൻ വൈദ്യർ, ക്ലബ്ബ് സെക്രട്ടറി ഫൈസൽ എം, ഐ പി.പി സി സി. ബബിത്ത്, അനിൽ കുമാർ. വി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രധാനധ്യാപകൻ വത്സൻ.വി. സ്വഗതവും, പ്രഭാത് എ ടി നന്ദി പറഞ്ഞു. പ്രഭാകരൻ എൻ, യാസർ രാരാരി, ബിജേഷ് ഭാസ്ക്കർ, ഷമീർ.കെ.എം.അബ്ദുൾ സമദ് പറമ്പത്ത്, ഡെനിസൺ. ജി എന്നിവർ നേതൃത്വം നൽകി.