പയ്യോളി മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചു

news image
May 29, 2024, 6:15 am GMT+0000 payyolionline.in

പയ്യോളി: മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ചിറക്കൽ പറമ്പ് തറവാട്ടംഗങ്ങൾ നിർമ്മിച്ചു നൽകിയ രണ്ട് ദീപസ്തംഭങ്ങളുടെ സമർപ്പണ കർമ്മം തന്ത്രി കളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ അരയസമാജം പ്രസിഡണ്ട് പി വി ചിത്രാങ്കതൻ അധ്യക്ഷത വഹിച്ചു . ക്ഷേത്രം കാരണവർ വലിയ പുരയിൽ ഗോപിനാഥൻ, സെക്രട്ടറി സി പി കലേശൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe