പയ്യോളി മേലടി ഉപജില്ല കെ.പി.പി.എച്ച്എ യുടെ യാത്രയയപ്പ് സമ്മേളനവും പഠനക്ലാസും

news image
May 29, 2024, 10:07 am GMT+0000 payyolionline.in

പയ്യോളി: മേലടി ഉപജില്ല കെ.പി.പി.എച്ച് എ യുടെ ആഭിമുഖ്യത്തിൽ സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകർക്കുള്ള യാത്രയയപ്പും പുതിയതായി പ്രഥമാധ്യാപകരായി നിയമിക്കപ്പെട്ട അധ്യാപകർക്കുള്ള പഠന ക്ലാസും നടത്തി. കെ.പി.പി എച്ച് എ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ ശ്രീധരൻ ചോമ്പാല ഉൽഘാടനം ചെയ്തു.

പി. വേണുഗോപാലൻ മാസ്റ്റർ പഠന ക്ലാസിന് നേതൃത്വം നൽകി. സി. എച്ച് രാമചന്ദ്രൻ മാസ്റ്റർ ,എം. രാജൻ മാസ്റ്റർ,
പി.അനിൽകുമാർ മാസ്റ്റർ, ശ്രീജ പാലോളി , പുഷ്പ പി.കെ, ബിന്ദു പി.കെ തുടങ്ങിയവർ സംസാരിച്ചു. സവിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ജി. രാജീവ് സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു. മുഖ്യാതിഥി ശ്രീധരൻ ചോമ്പാലയെ ഗംഗാധരൻ മാസ്റ്റർ ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe