പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

news image
Jun 7, 2024, 5:41 pm GMT+0000 payyolionline.in

.

പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പയ്യോളി കൈരളി ഹോട്ടൽ, പെരുമാൾപുരത്തെ ഡേ ടു ഡേ റെസ്റ്റോറൻ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നല്കി. 8 സ്ഥാപനങ്ങളാണ് പരിശോധിച്ചത്.

ഹോട്ടലുകളിലെയും ഭക്ഷണ വില്പന ശാലകളിലെയും കൂൾബാറുകളിലെയും ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പരിശോധന കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചു.
ക്ലീൻസിറ്റി മാനേജർ ഇൻ ചാർജ് മേഘനാഥൻ സി.ടി.കെ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മജീദ് വി കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe