പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി

news image
May 6, 2024, 10:17 am GMT+0000 payyolionline.in

പയ്യോളി: തുടർച്ചയായി വൈദ്യുതി തടസ്സവും വോൾട്ടേജ് പ്രതിസന്ധിയും ഉണ്ടാവുന്ന പാശ്ചാത്തലത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനായി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ് ഇ.ബി ഓഫീസിനു മുമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.


മുസ്ലിം ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി. സദഖത്തുള്ള ,ജനറൽ സെക്രട്ടറി ബഷീർ മേലടി, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ ,എം .പി .ഹുസ്സയിൻ , മുനിസിപ്പൽ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ, എ.പി.കുഞ്ഞബ്ദുള്ള , ടി.പി.കരീം ,മൂസ മാസ്റ്റർ ,പി.കെ.ജാഫർ , ജില്ലാ എസ്.ടി.യു. വൈസ് പ്രസിഡണ്ട് കെ.പി.സി.ഷുക്കൂർ , എം .സി .അബ്ദുറസാഖ് ,കുഞ്ഞമ്മദ് മിസിരി ( പ്രവാസി ലീഗ്) ,എ വി.സഖരിയ്യ ( യൂത്ത് ലീഗ്), ശരീഫ മുസ്തഫ (വനിതാ ലീഗ്) ,കൗൺസിലർമാരായ എ.പി.റസാഖ് , സി.പി.ഫാത്തിമ ,ഷജ്മിന അസ്സയിനാർ ,അൻസില ഷംസു ,വി.കെ.ഗിരിജ എന്നിവർ നേതൃത്വം നൽകി.

പ്രതിഷേധ മാർച്ചിനു ശേഷം കെ.എസ്.ഇ.ബി. ഓഫീസിനു മുമ്പിൽ നടന്ന യോഗത്തിൽ ,സി.പി. സദഖത്തുള്ള അദ്ധ്യക്ഷനായി.യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ.നവാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മഠത്തിൽ അബ്ദുറഹിമാൻ , വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ
പി.മുഹമ്മദ് അഷറഫ് , യു.ഡി.എഫ് ചെയർമാൻ എ.പി.കുഞ്ഞബ്ദുള്ള , മണ്ഡലം സെക്രട്ടറിമാരായ പി.വി.അഹമ്മദ് ,എ.പി.റസാഖ് , എം .പി .ഹുസ്സയിൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതവും
വൈസ് പ്രസിഡണ്ട് ടി.പി.കരീം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe