പയ്യോളിയില്‍ ബാപ്പുജി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

news image
Oct 2, 2023, 2:03 am GMT+0000 payyolionline.in

പയ്യോളി: ബാലസംഘം പയ്യോളി സൗത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാപ്പുജി സ്മൃതി സദസ്സ് മേഖലാ തല ഉദ്ഘാടനം സ കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു. ഗാന്ധി  വധവുമായി ബന്ധപ്പെട്ട നാടകം, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, കേന്ദ്രസർക്കാർ വെട്ടിമാറ്റിയ ഗാന്ധി വധമുൾക്കൊള്ളുന്ന പാഠഭാഗം എന്നിവ അവതരിപ്പിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി അനാമിക സ്വാഗതം പറഞ്ഞു.  പ്രസിഡണ്ട് ഫിദൽ ദേവ് അധ്യക്ഷം വഹിച്ചു. പി അനീഷ്, എ അഭിജിത്ത് , ആർ.ടി ബാലകൃഷ്ണൻ , എൻ.പി വിജയൻ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe