പയ്യോളിയില്‍ പ്ലസ് ടു – എസ്.എസ്.എൽ.സി പരീക്ഷയില്‍ ഫുൾ എ – പ്ലസ് തിളക്കത്തിൽ സഹോദരിമാർ

news image
May 14, 2024, 4:36 am GMT+0000 payyolionline.in

പയ്യോളി : പ്ലസ് ടു – എസ്.എസ്.എൽ.സി. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സഹോദരിമാർ ശ്രദ്ധേ നേടി. ‘ മീഡിയവൺ ‘ ചാനലിൻ്റെ ബഹറൈൻ റിപ്പോർട്ടറായ സിറാജ് പള്ളിക്കരയുടെയും ഹാജറയുടെയും മക്കളായ പള്ളിക്കര മേക്കയിൽ സബീഖ, സൽവ എന്നിവരാണ് ഇക്കഴിഞ്ഞ പ്ലസ് ടു , എസ്.എസ്.എൽ.സി. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ശ്രദ്ധേയരായത്.

സബീഖ ചിങ്ങപുരം സി.കെ.ജി.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയപ്പോൾ , സൽവ പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി. കഴിഞ്ഞത്. നേരത്തെ വിദ്യാസദനം മോഡൽ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇവരുടെ മൂത്തസഹോദരി സ്വാലിഹ ഇപ്പോൾ ശാന്തപുരം ഇസ്ലാമിയ കോളേജിൽ ഡിഗ്രി പഠനം നടത്തി വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe