പയ്യോളിയില്‍ ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ ജൂനിയർ ജെ.സി വിംഗ് രൂപീകരിച്ചു

news image
May 3, 2024, 10:27 am GMT+0000 payyolionline.in

പയ്യോളി: ജൂനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ജൂനിയർ ജെസി വിംഗ് ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ തുടക്കം കുറിച്ചു. പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം നിർവഹിച്ചു. സോൺ ഡയറക്ടറായ ജെഎഫ് എം സന്തോഷ് മുഖ്യാതിഥിയായിരുന്നു. ജെ ജെ വിംഗ് ചെയർമാനായി നൈല നഫീസയും സെക്രട്ടറിയായി ഫാത്തിമ മിലാഷയും ചുമതലയേറ്റു.

ജെ.സി.ഐ പുതിയനിരത്തിൻ്റെ പ്രസിഡണ്ട് ജെ.സി അബ്ദുൾമനാഫ് അധ്യക്ഷനായ ചടങ്ങിന് ജെ.സി ശരത്ത് സ്വാഗതം പറഞ്ഞു. ജെ.സി. അജയ് ബിന്ദു, ജെ.സി റയീസ് മലയിൽ, ജെ.എഫ് എം ശ്രീനേഷ്, ജെ.സി അബ്ദുറഹിമാൻ, ജെ.സി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe