നന്തി സ്വദേശി ദുബായിൽ നിര്യാതനായി

news image
Oct 13, 2023, 5:26 pm GMT+0000 payyolionline.in

 

നന്തി ബസാർ: വിമംഗലം ടോൾ ബൂത്തിനടുത്തെ മുതിരക്കുനി അബ്ദുള്ളയുടെ മകൻ പനയുള്ള കണ്ടി മീത്തൽ മൻസൂർ (49) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി. ഒന്നര മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. മാതാവ്: നബീസ്സ. ഭാര്യ: ഫരീദ. മക്കൾ: മുഫീദ, മാജിദ, നിഹാദ്. മരുമകൻ: തയ്യിൽ അജ്മൽ. സഹോദരങ്ങൾ: സാജിദ് (ഖത്തർ), സെലാം (ദുബൈ). ഖബറടക്കം ശനിയാഴ്ച കാലത്ത് നാട്ടിൽ കൊണ്ട് വന്ന് 8.30നു നന്തി മുഹിയുദ്ദീൻ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe