നന്തിയിൽ പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സമ്മേളനം

news image
Jun 12, 2023, 1:39 pm GMT+0000 payyolionline.in

നന്തി : പുരോഗമന കലാസാഹിത്യ സംഘം നന്തി യൂണിറ്റ് സമ്മേളനം യുണിറ്റ് പ്രസിഡൻ്റ് സുനിൽ അക്കമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ഡോ: ആർ കെ സതീഷ് ഉദ്ഘാടനം ചെയ്തു.
ഹമീദ് കടലൂർ സെക്രട്ടറിയായും, ജനാർദ്ദനൻ പി.കെ പ്രസിഡൻ്റായും, അബ്ദുൾ കരീം എം.കെ ട്രഷററായും, പ്രദീപ് പി.കെ ജോ: സെക്രട്ടറിയായും, പ്രകാശൻ പി .കെ വൈസ് പ്രസിഡൻ്റായും സമ്മേളനം തിരഞ്ഞെടുത്തു.

കെ. ജീവനാന്ദൻ മാസ്റ്റർ അഭിവാദ്യമർപ്പിച്ച് സംസാരിച്ച ചടങ്ങിന് യൂണിറ്റ് സെക്രട്ടറി
ജനാർദ്ദനൻ പി.കെ സ്വാഗതവും, യൂണിറ്റ് ജോ: സെക്രട്ടറി അബ്ദുൾ കരീം എം.കെ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe