നന്തിയിൽ കടയിൽ നിന്ന് 2000 തേങ്ങ കളവ് പോയതായി പരാതി

news image
Oct 21, 2022, 3:13 pm GMT+0000 payyolionline.in

നന്തി ബസാർ: നന്തി മേൽ പാലത്തിൻ്റെ തെക്ക് ഭാഗം ദേശീയ പാതയിൽ ഗവ: ഹോമിയോ ആശുപത്രിക്കടുത്ത് തേങ്ങ കച്ചവടം നടത്തുന്ന രാമൻ വീട്ടിൽ ചാത്തു
വിന്റെ കടയിൽ നിന്ന് രണ്ടായിരത്തിലധികം തേങ്ങകൾ കളവ് പോയതായി പരാതി.

കടയുടെ പിന്നിൽ സൂക്ഷിച്ച തേങ്ങകൾ കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മോഷണം പോയത്. ആ സമയത്ത് ഒരു കാർ സമീപത്ത് ഏറെ നേരം നിർത്തിയിട്ടതായി കണ്ടന്നും, അതിന് മുമ്പ് ഒരു ദിവസം ഇത് പോലെ മോഷണശ്രമം നടന്നതായും ഉടമ പറഞ്ഞു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe