തെരുവുനായ ആക്രമണം: ​പാലക്കാട് സ്വദേശിക്ക് 25.69 ലക്ഷം രൂപ നഷ്ടപരിഹാരം

news image
Feb 24, 2024, 2:07 pm GMT+0000 payyolionline.in

തിരുവനന്തപുരം> തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം അനുവ​ദിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്  നടപടി. ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാലക്കാട് നാഗലശ്ശേരി പഞ്ചായത്തിലെ നവീൻ കുമാറിന് 25,69,285 രൂപ ലഭിക്കും.

32 പേർക്കായി ആകെ 39.09 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത് സംബന്ധിച്ച് തദ്ദേശവകുപ്പ്  ഉത്തരവിറക്കി. നാഗലശ്ശേരി പഞ്ചായത്തിലെ  മുഹമ്മദ് ഷാസിൽ ഖാന് 1,20,860 രൂപയും അനുവദിച്ചു. പരിക്കിന്റെ സ്വഭാവം ചികിത്സാ ചെലവ് കുടുംബ സാഹചര്യം എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, ലാ സെക്രട്ടറി എന്നിവരാണ് സിരിജഗൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe