തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 56.65 ഗ്രാം എംഡി എംഎ; കടന്നുകളഞ്ഞ പ്രതികൾക്കായി തിരച്ചിൽ

news image
Oct 2, 2023, 6:51 am GMT+0000 payyolionline.in

തൃശൂർ: തൃശൂരിൽ നടന്ന വൻമയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് മാരകമയക്കുമരുന്നായ എംഡിഎംഎ. 56.65 ഗ്രാം എംഡി എംഎ ആണ് തൃശൂർ വോൾവോ ടൂറിസ്റ്റ് ഹോമിൽ നിന്ന് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ പി.ജുനൈദിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. നേരത്തെ എംഡിഎംഎ യുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.

 

വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോയുമാണ് ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തിയത്. എക്സൈസ് സംഘമെത്തിയപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു. 56 ഗ്രാം എംഡിഎംഎ, വെയിംഗ് മെഷീൻ, 3 ബണ്ടിൽ സിബ് ലോക്ക് കവർ, ഹാഷിഷ് ഓയിൽ അടങ്ങിയ ഗ്ലാസ്, പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ എന്നിവയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾ സ്ഥിരമായി ടൂറിസ്റ്റ് ഹോമിൽ തങ്ങാറുണ്ടായിരുന്നതായി എക്സൈസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe