തുറയൂർ :പ്രകൃതി ചൂഷണം ചെയ്ത് തങ്കമലയിൽ നടത്തുന്ന അനധികൃത ഖനനം നടത്തുന്നത് സന്ദർശിച്ച യു ഡി എഫ് ജനപ്രതിനിധികൾക്കെതിരെ ആക്രമണം നടത്തിയതിലും കള്ള കേസിൽ കുടിക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാരായ എ കെ കുട്ടികൃഷ്ണൻ, കുറ്റിയിൽ അബ്ദുൽ റസാഖ്, സി എ നൗഷാദ്, ജിഷ കെ എം, ശ്രീകല എന്നിവർ തുറയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപോയി പ്രതിഷേധിച്ചു.

തുറയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന യു.ഡി.എഫ് അംഗങ്ങൾ ഓഫീസിന് മുൻപിൽ പ്രതിഷേധിക്കുന്നു
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തുകയും ചെയ്തു.