ടി എച്ച് അശോകൻ മാസ്റ്ററെ അയനിക്കാട് ഫൈറ്റേഴ്സ് ക്ലബ് ആദരിച്ചു

news image
Oct 21, 2024, 5:45 pm GMT+0000 payyolionline.in

പയ്യോളി :  മുപ്പത് വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും , തീരദേശ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാദ്യാസത്തിൽ മുൻപന്തിയിൽ പ്രവർത്തിച്ച കോട്ട കടപ്പുറം എൽ പി സ്കൂളിൻ്റെ മാതൃകാ അധ്യാപകനായ ടി എച്ച് അശോകൻ മാസ്റ്ററെ അയനിക്കാട് ഫൈറ്റേഴ്സ് ക്ലബ് ആദരിച്ചു.

ചടങ്ങിൽ ഫൈറ്റേഴ്സ് ക്ലബ് പ്രസിഡൻ്റ് എം ടി ബിജു അധ്യക്ഷത വഹിച്ചു. പയ്യോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.കെ . ജയദാസ് ഉദ്ഘാടനം ചെയ്തു.  ഡിവിഷൻ കൗൺസിലർ ഉൾപെടെ വിവിധ സാമൂഹ്യ സംഘടന പ്രതിനിധികൾ ആശംസകൾ നേർന്നു. ചെറിയാവി സുരേഷ് ബാബു( കൗൺസിലർ), കൊളാവിപ്പാലം രാജൻ, കെ ടി രാജീവൻ, എം വി പ്രഭാകരൻ, പവിത്രൻ വി, എം രവീന്ദ്രൻ, വിനോദൻ മാസ്റ്റർ എം ടി, വിജീഷ് ടി കെ, ദിനേശൻ എം.ടി,എന്നിവർ സംസാരിച്ചു. സിക്രട്ടറി ടി.വി സജിത്ത് ബാബു സ്വാഗതവും സിത്തു രതീഷ് നന്ദിയും പറഞ്ഞു. തുടർന്ന് വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ് വടകര കെ സ് ഇ ബി അസിസ്റ്റൻ്റ് എൻജിനിയർ വിപിൻദാസ് നടത്തി. വിവിധ കലാപരിപാടികളോടെ ചടങ്ങ് അവസാനിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe