ഗ്ലോബൽ കെഎംസിസി തിക്കോടി മേഖലക്ക് പുതിയ ഭാരവാഹികളായി; കെ.കെ.ഹംസ പ്രസിഡന്റ്‌ , എം.കെ.സിറാജ് സെക്രട്ടറി, ഹമീദ് ട്രഷറർ

news image
Jun 25, 2023, 10:53 am GMT+0000 payyolionline.in

 

നന്തി ബസാർ: 2023- 2025 വർഷത്തേക്കുള്ള തിക്കോടി മേഖല ഗ്ലോബൽ കെ.എംസി.സിയുടെ ജനറൽ ബോഡി യോഗം ജില്ലാ ലീഗ് സിക്രട്ടറി ടി.ടി ഇസ്മയിൽ ഉൽഘാടനം ചെയ്തു. മന്നത്ത് മജീദ് അദ്ധ്യക്ഷനായി. എ.പി ഷഫീഖ് ഭാരിമിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ചെയർമാൻ സഹദ് പുറക്കാട് ആമുഖ പ്രഭാഷണവും, കഴിഞ്ഞ കമ്മിറ്റിയുടെ റിപോർട്ട് സെക്രട്ടറി അൻഷിദും വരവ് ചെലവ് കണക്ക് ട്രഷറർ വി.എം ഉമ്മർ സാഹിബും അവതരിപ്പിച്ചു .

ഗ്ലോബൽ കെ.എം സി.സി. ഭാരവാഹികൾ

പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ റിട്ടേണിങ്ങ് ഓഫീസർ കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിയന്ത്രിച്ചു. പ്രസിഡണ്ടായി ഖത്തറിൽ നിന്നുള്ള കെ.കെ.ഹംസ , ജനറൽ സെക്രട്ടറിയായി ദുബായിൽ നിന്നുള്ള എം.കെ.സിറാജ് നെയും, ട്രഷററായി ആമ്പിച്ചികാട്ടിൽ ഹമീദ് എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 8 അംഗ ഉപദേശക സമിതി അംഗങ്ങളെയും 10 സഹ ഭാരവാഹികളും ജി സി.സി കോഡിനേഷൻ ചെയർമാൻ, കൺവീനർ, ഇന്ത്യയിലെ കോഡിനേറ്റർ, 31 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയാണ് നിലവിൽ വന്നത്. അൻഷിദ് നടമൽ സ്വാഗതവും ഇശൽ ബഷീർ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe