കൊയിലാണ്ടി: ജില്ലയിൽ നിന്നുള്ള മുൻകാല കെഎംസിസി നേതാക്കളുടെ പുനഃസമാഗമം കെഎംസിസി ‘ഓർമ്മചെപ്പ്’ നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ദേശീയ പാതയിലെ മിനി സിവിൽ സ്റ്റേഷൻ സമീപത്തുള്ള തക്കാര റസിഡൻസിയിൽ
നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഖത്തർ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിൽ വിശിഷ്ട്ടതിഥി ആകും കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്, മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തും. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി, ഖത്തർ കെഎംസിസി സ്ഥാപക പ്രസിഡന്റ് പി. കെ അബ്ദുള്ള, കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. പി ഇബ്രാഹിം കുട്ടി, കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
എ. അസീസ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.
ഹരിത സഭ, ഖത്തർ കിസ, പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവ ഉൾപ്പെട്ട സെഷനുകൾ 6 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ നടക്കുമെന്ന് കോർഡിനേറ്റർ മാരായ സി. പി സദക്കത്തുള്ള, മമ്മൂട്ടി പുളിയത്തുങ്കൽ, സി. പി ഷാനവാസ്, ഒ. എ കരീം എന്നിവർ അറിയിച്ചു.