പേരാമ്പ്ര : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകന്റെ പാടത്ത് എത്തി ആദരിച്ച് പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ. റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിന്റ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത കർഷകൻ എടവരാട്ടെ ആലിയാട്ട് മജീദിനെയാണ് എടവരാട് ത്രിവേണി പാട ശേഖരത്തിൽ വെച്ച് ആദരിച്ചത്.

കർഷക ദിനത്തിൽ പേരാമ്പ്ര എ.യു.പി സ്കൂൾവിദ്യാർത്ഥികൾ കർഷകനെ ആദരിച്ചു.

ആലിയാട്ട് മജീദിന് ഹെഡ് മാസ്റ്റർ പി.പി മധു പ്രശംസ ഫലകം നൽകുന്നു
ഹെഡ് മാസ്റ്റർ പി.പി മധു പൊന്നാടയും പ്രശംസ ഫലകവും സമ്മാനിച്ചു. ജൈവ കൃഷിത്തോട്ടം,
പടുതാക്കുളം മത്സ്യകൃഷികൃഷി ഫാം, വനാമി ചെമ്മീൻ ബയോ ഫ്ലോക്ക് തുടങ്ങിയവ സന്ദർശിക്കുകയും വിവിധ കൃഷിരീതിയെ കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും കർഷകനുമായി സംവദിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് പി.എം. റിഷാദ് അധ്യക്ഷത വഹിച്ചു. എൻ.കെ. സിജി സ്വാഗതവും എസ്. അവനി നന്ദിയും പറഞ്ഞു.
എം.പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ രേഷ്മ, സി.പി.എ.അസീസ്, ഇ.ഷാഹി, എൻ. ശ്രീപ്രിയ, എ സൂര്യകൃഷ്ണ, യു.ആർ സാരംഗ്കൃഷ്ണ പ്രസംഗിച്ചു.