കർഷക ജനതക്ക് ഐക്യദാർഢ്യം; കൊയിലാണ്ടിയിൽ ആർജെഡി യുടെ ‘നൈറ്റ് മാർച്ച്’

news image
Feb 24, 2024, 3:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നൈറ്റ് മാർച്ച് നടത്തി. ആർ. ജെ. ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് എം.പി ശിവാനനൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷ്യം വഹിച്ചു.

ജെ.എൻ പ്രേംഭാസിൻ, രജീഷ് മാണിക്കോത്ത്, അവിനാഷ് ജി. എസ്, എം പി അജിത, എം.കെ പ്രേമൻ, സി. കെ ജയദേവൻ, പുനത്തിൽ ഗോപാലൻ, പി.ടി രാഘവൻ, രാജ്നാരായണൻ, പി ടി രമേശൻ എന്നിവർ സംസാരിച്ചു. , ചെറിയാവി സുരേഷ്ബാബു, മുകുന്ദൻ മാസ്റ്റർ , ഗിരീഷ് കോരങ്കണ്ടി ,രാജൻ കൊളാവി, രജിലാൽ മാണിക്കോത്ത് ,നിബിൻകാന്ത്, അർജുൻ മഠത്തിൽ, ഉണ്ണി തിയ്യക്കണ്ടി, കെ.ടി രാധാകൃഷ്ണൻ, കെ.എം കുഞ്ഞിക്കണാരൻ ,എം. കൈ ലക്ഷ്മി, സിന്ധു ശ്രീശൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe