കൊയിലാണ്ടി- മേപ്പയൂരിലേയ്ക്കുള്ള ബസ്റൂട്ട് പുനരാംരംഭിച്ചു

news image
Dec 6, 2024, 8:22 am GMT+0000 payyolionline.in

കൊയിലാണ്ടി: പെരുവട്ടൂർ, വിയ്യൂർ, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു. രാവിലെ 7 മണിയ്ക്ക് വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാംവാർഡ് കൗൺസിലർ അരിക്കൽ ഷീബയുടെ നേതൃത്വത്തിൽ ‘ശ്രീരാം’ ബസ്സിന് സ്വീകരണം നൽകി.

ലഡുവിതരണം നടത്തി. ഡി.ഡി. സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺകുമാർ , നടേരിഭാസ്ക്കരൻ, അഡ്വ: പി.ടി ഉമേന്ദ്രൻ, മഠത്തിൽ പ്രമോദ്മാസ്റ്റർ, പുളിക്കൂൽരാജൻ, അരീക്കൽചന്ദ്രൻ, വിനോദ് മണക്കുളങ്ങര,ജനാർദ്ദനൻ മാണിക്കോത്ത്, ആർ.ടി ശ്രീജിത്ത്, ശരത് ശരവണ, മഹേഷ് വി.കെ, ബാലചന്ദ്രൻമാസ്റ്റർ, പ്രസന്ന, ബിന്ദു, സരോജിനി, ഉമേഷ്, രഞ്ജിത്ത് എന്നിവർ സന്നിദ്ധരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe