കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ 27-ാംമത് ജില്ലാ സമ്മേളനം; പേരാമ്പ്രയിൽ സ്വാഗത സംഘം രൂപീകരിച്ചു

news image
Oct 10, 2023, 2:21 pm GMT+0000 payyolionline.in

പേരാമ്പ്ര: വയോജന ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോക്കം പോകരുതെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ബാലൻ കുറുപ്പ് അഭിപ്രായപ്പെട്ടു.  നവംബർ 12ന് നടത്താനിരിക്കുന്ന കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ ഇരുപത്തി ഏഴാമത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണയോഗം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 12ന് പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻറ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. ഇതിന്നായി പേരാമ്പ്ര എൻ .ഐ .എം എൽ .പി സ്കൂളിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘ രൂപീകരണവും സബ് കമ്മിറ്റി രൂപീകരണവും നടന്നു. ജില്ലയിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് എത്തിയ ഭാരവാഹികൾ പങ്കെടുത്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി .കെ പ്രമോദ് ചെയർമാനും, കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡണ്ട് കെ രാജീവൻ വർക്കിംഗ് ചെയർമാനും, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ജനറൽ കൺവീനറും, ജോയിൻറ് സെക്രട്ടറി കെ. എം .ശ്രീധരൻ വർക്കിംഗ് കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു . കോഴിക്കോട് ജില്ലയിലെ പാർലമെൻട് അംഗങ്ങളായ എം. കെ രാഘവൻ , കെ. മുരളീധരൻ എന്നിവരും, ടി പി രാമകൃഷ്ണൻ എംഎൽഎ യും,സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡണ്ട് ഗോപിനാഥൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി പി .കുമാരൻ എന്നിവരും രക്ഷാധികാരികളാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, പഞ്ചായത്ത് ഭാരവാഹികൾ ,വ്യാപാരി വ്യവസായി സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ഉൾക്കൊള്ളുന്ന വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.

പൂതേരി ദാമോദരൻ നായർ, കെ .വി ബാലൻ കുറുപ്പ് ,കെ .കെ ഗോവിന്ദൻകുട്ടി മാസ്റ്റർ, ഇ. അച്ചു മാസ്റ്റർ, പൂക്കോട്ട് രാമചന്ദ്രൻ നായർ,ഇ.കെ. അബൂബക്കർ മാസ്റ്റർ, .ഇ.സി ബാലൻ, ഇബ്രാഹിം തിക്കോടി, ആർ. പി .രവീന്ദ്രൻ, കെ.പി വിജയ, തങ്കവല്ലി ടീച്ചർ, ഗിരിജാഭായ്, ദാക്ഷായണി അമ്മ ,യു.പി കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു വിവിധ സംഘടനകളുടെ പ്രതിനിധികളായി സി .കെ ചന്ദ്രൻ (വ്യാപാരി വ്യവസായി സമിതി), പ്രഭാകരൻ അടിയോടി, (വ്യാപാരി വ്യവസായി സംഘ്), രാധാകൃഷ്ണൻ (ലോക ജനതാദൾ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe