‘കേരളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ മാതൃകയായിട്ടുള്ള കെ.കെ.ശൈലജ ടീച്ചറാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി’-സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

news image
Apr 19, 2024, 5:42 am GMT+0000 payyolionline.in

പയ്യോളി: ‘കേരളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ തന്നെ മാതൃകയായിട്ടുള്ള കെ.കെ.ശൈലജ ടീച്ചറാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി’യെന്ന് സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എതിരാളികൾ എത്ര തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും ജനാധിപത്യത്തിൻേറ്റേയും മതേതരത്വത്തിന്റെയും മണ്ണായ വടകര 26 ന് അതിന് ഉത്തരം നൽകുമെന്നും ശൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടന
പരിപാടിയിൽ തച്ചൻ കുന്നിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജീവിച്ചിരിക്കണമെങ്കിൽ മതേതരത്വം പുലരണം. അതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇടതുപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോട്ടത്തിൽ ചന്ദ്രൻ അധ്യക്ഷനായി
രുന്ന ചടങ്ങില്‍ സ്ഥാനാർത്ഥി കെ.കെ.ശൈലജ
ടീച്ചർ സംസാരിച്ചു.ഇടതു പക്ഷ നേതാക്കളായ കാനത്തിൽ ജമീല എം.എൽ.എ, കെ.ദാസൻ, ഇ.കെ.അജിത്ത് അഡ്വ.എസ്.
സുനിൽ മോഹൻ, എം.പി.ശിവാനന്ദൻ,
രാമചന്ദ്രൻ കുയ്യണ്ടി, സി.സത്യചന്ദ്രൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

 

തച്ചൻകുന്ന് സ്വീകരണത്തിന് ശേഷം കണ്ണങ്കുളത്ത് വൻ ജനാവലി വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വരവേറ്റു. പള്ളിക്കരയിലെ ആവേശകരമായ സ്വീകരണത്തിനു ശേഷം തീരദേശ മേഖലയിലെ കോടിക്കൽ ,കൊയിലാണ്ടി ബീച്ച് ,കവലാട്, കാപ്പാട് എന്നിവിടങ്ങളിലും വൻ ജനാവലിയാണ് ടീച്ചറെ വരവേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe