പയ്യോളി: അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയിട്ടും ന്യൂനപക്ഷങ്ങൾക്ക് നൽകിയ ബാബരി മസ്ജിദ് പുനർനിർമ്മാണ വാഗ്ദാനം പാലിക്കാത്തത് രാജ്യത്ത് ഇരട്ടനീതിയുടെ ഉദാഹരണമാണെന്നും, മതേതരത്വത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ ബാബരി മസ്ജിദ് പുനർ നിർമ്മിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പി ഡി പി പയ്യോളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പി ഡി പി നേതാക്കളായ മുസ്തഫ അഫീഫ്, ടി.പി. ലത്തീഫ്, വി.പി. ഷംസുദ്ദീൻ, ടി.പി. സിദ്ദീഖ്, എം.സി. മുഹമ്മദലി, റസാഖ് തച്ചൻകുന്ന്, ഷജീർ പി.എം എന്നിവർ യോഗത്തിൽ പങ്കെടുത്തു.