കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ മൂടാടിയിൽ യുഡിഎഫിന്റ പദയാത്ര

news image
Oct 16, 2023, 4:27 pm GMT+0000 payyolionline.in

നന്തി ബസാർ: കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹങ്ങൾക്കെതിരായി മൂടാടി യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി പാലക്കുളങ്ങര നിന്ന് നന്തി ടൗൺ വരെ പദയാത്ര നടത്തി. മാർച്ചിന് ശേഷം നന്തി ടൗണിൽ ചേർന്ന യോഗം കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉൽഘാടനം ചെയതു.

സി.കെ.അബുബക്കർ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സമദ് പൂക്കാട്, പപ്പൻ മൂടാടി, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖീഫൽ , ആർ. നാരായണൻ മാസ്റ്റർ മുതുകുനി മുഹമ്മദ് അലി, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി യു .വി. മാധവൻ സംസാരിച്ചു. പി രാഘവൻ സ്വാഗതവും, വി എം രാഘവൻ നന്ദി പറഞ്ഞു. പ്രകടനത്തിന് സി.കെ.അബുബക്കർ , പപ്പൻമുടാടി, കാട്ടിൽ അബുബക്കർ, പി.വി.കെ.അഷ്റഫ് , പൊറ്റക്കാട്ട് , രാമകൃഷ്ണൻ, മലമ്മൽ ബഷീർ, യു.വി.മാധവൻ, ഇ.കെ.റഫീഖ്, ഷിഹാസ് ബാബു നേത്രത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe