കെഎസ്പിപി വെൽഫെയർ അസോസിയേഷൻ സമ്മേളനം; പുതിയ ഭാരവാഹികളായി പ്രസിഡന്റ് ദിനേശൻ, സെക്രട്ടറി മുഹമ്മദ് കാളിയേറി, ട്രഷറർ സുഗുണൻ

news image
Feb 24, 2024, 3:20 pm GMT+0000 payyolionline.in
കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് പോലീസ് പെന്ഷനേർസ് വെൽഫയർ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം കൊയിലാണ്ടി പന്തലായനി ബ്ലോക്ക് വ്യവസായ-വികസന-വിപണന കേന്ദ്രത്തിൽ ചേർന്നു.
സമ്മേളനത്തിൽ കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.കെ വേണു അധ്യക്ഷം വഹിച്ചു. പി.കെ.ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. സമ്മേളനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി നിജില പറവകൊടി ഉത്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, ചന്ദ്രൻ കരിപ്പാലി, വി.കെ.നാരായണൻ, ശ്രീധരൻ അമ്പാടി,എം.ടി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.പ്രവർത്തന റിപ്പോർട്ട്  സെക്രട്ടറി വി ദിനേശൻ, വരവ് ചെലവ് കണക്കു ട്രഷ്റർ എം. വേലായുധൻ എന്നിവർ അവതരിപ്പിച്ചു.
         പെൻഷൻ കുടിശ്ശിക , ക്ഷമാശ്വാസ കുടിശ്ശിക,ട്രെയിനിങ് പീരിയഡ് സർവിസ് ആയി പരിഗണിക്കൽ, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള പ്രമേയം ബഷീർ അത്തോളി അവതരിപ്പിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം യൂണിറ്റ് വൈസ് പ്രസിഡന്റ് പരമേശ്വരൻ നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe