കുറിഞ്ഞിത്താര പൊതുജനവായനശാല ദിശ ’24 ബോധവൽകരണ ക്ലാസും സി സി കേളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും നടത്തി

news image
May 31, 2024, 3:25 pm GMT+0000 payyolionline.in

പയ്യോളി:-കുറിഞ്ഞിത്താര പൊതുജനവായനശാല യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി തുടർപഠന സാദ്ധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും, ദിശ ’24, വായനശാല സ്ഥാപക മെമ്പർ സി സി കേളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും നടത്തി.

നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉന്നത വിജയികൾക്കുള്ള സി സി കേളൻ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു. ഗിന്നെസ് വേൾഡ് റെക്കോർഡ് ഹോൾഡർ ഡോക്ടർ സുധീഷ് ക്ലാസ്സ്‌ എടുത്തു. കെ ജയകൃഷ്ണൻ, ടി ഇ കെ ഷൈജു, സി സി ബബിത്ത്, എ ടി ചന്ദ്രൻ, ഹൈറുന്നിസ പി എം സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe