കാലിഫോർണിയയിൽ ഭൂചലനം: സുനാമി ജാ​ഗ്രതാ നിർദേശം

news image
Dec 6, 2024, 7:08 am GMT+0000 payyolionline.in

കാലിഫോർണിയ : കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം രാവിലെ 10.44നാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഫണ്ടേലിന് ഏകദേശം 100 കിലോമീറ്റർ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെപ്രഭവ കേന്ദ്രം.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ സുനാമി സാധ്യതയുണ്ട്. ഹൊണോലുലുവിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം കാലിഫോർണിയ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ പ്രദേശത്ത് ഉയർന്ന തിരമാലകളുണ്ടായിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാലിഫോർണിയയിലേയും ഒറി​ഗണിലേയും മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാ​ഗ്രത തുടരുന്നു.
ആദ്യ ഭൂചലനത്തിൽ നേരിയ ചലനമാണ് അനുഭവപ്പെട്ടത്. പിന്നാലെ ഒന്നിലധികം ചെറിയ തുടർചലനങ്ങൾ ഉണ്ടായി. ഭൂചലനത്തിൽ  വലിയ നാശനഷ്ടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe