കടകളിൽ വെള്ളം കയറി; നന്തിയിൽ വ്യാപാരികൾ വാഗഡ് കമ്പനിയുടെ വണ്ടികൾ തടഞ്ഞു- വീഡിയോ

news image
May 30, 2024, 1:24 pm GMT+0000 payyolionline.in

നന്തി: ദേശീയ പാത വികസനത്തിന്റ ഭാഗമായി നിലവിലുള്ള ഡ്രൈനേജുകളിലേക്കുള്ള വഴി നികത്തുകയും പുതുതായി നിർമ്മിക്കുന്നവ പൂർത്തികരിക്കാത്തതിന്റ ഫലമായി നന്തിയിൽ കടകളിൽ വെള്ളം കയറി. വാഗഡ് ക്യാമ്പ്‌ സ്ഥിതി ചെയ്യുന്ന നിരത്തിയ കുന്നിൽ മുകളിലെ വെള്ളം ഒന്നിച്ചു ഒലിച്ചിറങ്ങുന്നതുകൊണ്ട് നന്തി ടൗണിൽ വലിയ രീതിയിൽ വെള്ളകെട്ടാനുള്ളത്.

നന്തി ടൗണിലുള്ള മുജാഹിദ് പള്ളിക്കകത്തും ചളിവെള്ളം കയറി.   കച്ചവടക്കാർക്ക് വലിയ നാശ നഷ്ടങ്ങൾ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ വെള്ളകെട്ട് പ്രശ്നത്തിന് പരിഹാരം കാണാതെ വാഗഡ് കമ്പനിയുടെ വാഹനങൾ വിടില്ലന്ന് പറഞ്ഞുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പ്‌ ഓഫിസുനുമുന്നിൽ വാഗാടിന്റെ വണ്ടികൾ തടഞ്ഞു.

സനീർ വില്ലൻകണ്ടി, പവിത്രൻ, ആതിര എന്നിവർ സംസാരിച്ചു. സുബൈർ കെ, വികെ നബീൽ, ഫർണിച്ചർ രാജൻ, നൗഫൽ, ദിപിൻ, വിശ്യൻ എം കെ,കരീം ഇല്ലത്ത് തുടങ്ങിയർ നേതൃത്വം നൽകി. കമ്പനി ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകുമാർ അടക്കമുള്ളവർ  ചർച്ചകൾ നടത്തി. വാഗഡ് കമ്പനിയുടെയും മറ്റും ജെസിബി ഉപയോഗിച്ച് നിലവിലുള്ള ഡ്രൈനെജുകൾ വൃത്തി ആക്കാനുള്ള നടപടി തുടങ്ങിയപ്പോൾ ആണ് സമരം തല്ക്കാലികമായി നിർത്തിയത്. പ്രശ്നത്തിനു പരിഹാരം ആയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക് വ്യാപാരികൾ നേതൃത്വം കൊടുക്കുമെന്ന് സെക്രട്ടറി സനീർ വില്ലൻകണ്ടി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe