ഓവ്ചാൽ മണ്ണിട്ട് നികത്തി; നന്തിയിൽ വ്യാപാരികൾ വഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി

news image
Sep 29, 2023, 4:16 pm GMT+0000 payyolionline.in

നന്തി ബസാർ:  നന്തിയിലെ പുതിയ റോഡിന്റെ പാലം പണി നടക്കുന്നതു കൊണ്ട് ഒറ്റമഴക്ക് തന്നെ കടകളിലും, ടൗണിലെ പള്ളിയിലും നിരന്തരം വെള്ളം കയറുകയാണ്. വെള്ളക്കെട്ട് ഒഴിഞ്ഞു പോകാൻ ഉള്ള ഓവ്ചാൽ ശാസത്രീയമായി നിർമ്മിക്കാതെ മണ്ണിട്ട് നികത്തിയതാണ് ഇതിന് കാരണം. ഇതിന് ഒരു ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് സെക്രട്ടറി സനീർ വില്ലൻകണ്ടി ആവശ്യപ്പെട്ടു. ആളുകൾ കടകളിലേക്ക് വരുന്നില്ല എന്ന് മാത്രമല്ല കടകളിൽ ഉള്ള സാധനങ്ങൾ ചളിവെള്ളം കയറി നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണന്ന് വ്യാപാരികൾ പറഞ്ഞു.

മാർച്ചിന് യൂണിറ്റ് പ്രസിഡന്റ് പവിത്രൻ, ആതിര സെക്രട്ടറി, സനീർ വില്ലൻകണ്ടി, ദിലീപ് കുമാർ, ജയരാജ്‌, റസൽ നന്തി, വിശ്വൻ, എ.വി. സുഹറ, എം.കെ.മഹമൂദ്, സുരേഷ് ഒറിയ ദിപിൻ എന്നിവർ നേതൃത്വം നൽകി. ചർച്ചക്കൊടുവിൽ ജെസിബികൾ കൊണ്ട് രാത്രി തന്നെ താൽക്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാൻ ഉള്ള പ്രവർത്തികൾ ആരംഭിച്ചു. നാളെ ഉയർന്ന ഉദ്യോഗസതരുമായി കൂടി ആലോചിച്ചു പരിഹാരം കാണാം എന്ന് ഉറപ്പ് നൽകിയത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി സമരം താത്കാലികമായി നിർത്തി വച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe