എടവണ്ണപ്പാറയിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ; മറ്റ് ദുരൂഹതകളില്ലെന്ന് വാഴക്കാട് പൊലീസ്

news image
Feb 24, 2024, 1:39 pm GMT+0000 payyolionline.in

 

മലപ്പുറം: എടവണ്ണപ്പാറയിലെ 17കാരിയായ വിദ്യാർഥിനിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വാഴക്കാട് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മരിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടി സഹോദരിക്ക് വാട്സ്ആപ്പ് സന്ദേശമയച്ചതാണെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി പുഴയില്‍ മൂന്നാള്‍ താഴ്ചയിലുള്ള കുഴികളുണ്ട്. ഇതില്‍ വീണാണ് കുട്ടി മരിച്ചത്. വസ്ത്രങ്ങള്‍ പെണ്‍കുട്ടി സ്വയം ഊരിമാറ്റിയതാകാമെന്നാണ് നിഗമനം. വെള്ളത്തില്‍ മുങ്ങാന്‍ പ്രയാസമായതിനാലാകാം പെണ്‍കുട്ടി വസ്ത്രങ്ങള്‍ ഊരിമാറ്റിയത്.

പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ സഹോദരിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ‘എനിക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ പ്രയാസമുണ്ട്’ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അന്നേദിവസം, പകല്‍ 11ന് ശേഷം പെണ്‍കുട്ടിയുടെ ഫോണിലേക്ക് മറ്റാരുടെയും ഫോൺ കോളുകള്‍ വന്നിട്ടില്ലെന്നും വാഴക്കാട് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക്കു ​വേ​ണ്ടി നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. പു​ഴ​യി​ൽ​ നി​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ മേ​ൽ​വ​സ്ത്ര​വും ഷാ​ളും ക​ണ്ടെ​ടു​ത്തിരുന്നു.

പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ വാ​ഴ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) പോക്സോ വകുപ്പ് ചുമത്തി വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നും പോ​ക്സോ കേ​സ് ന​ൽ​കാ​നി​രി​ക്കെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​യും ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe