പയ്യോളി: ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ അയനിക്കാട് നടന്ന പരിപാടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വന്‍ പങ്കാളിത്തം. കഴിഞ്ഞ ദിവസം ലഹരി വില്പന നടത്തുന്നതിനിടയില്‍ യുവാവിനെ പിടികൂടിയ പ്രദേശത്ത് നടത്തിയ പരിപാടിയിലാണ് വലിയ തോതില്‍ ആളുകള്‍ പങ്കെടുത്തത്. ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം മൂന്ന് ഡിവിഷനുകളിലെ പ്രധാന റോഡുകളിലൂടെ കടന്ന് പോയി. മദ്യത്തിനും മയക്ക് മരുന്നിനുമതിരെയുള്ള പ്ലക്കാഡുകളേന്തി നിരവധിപേര്‍ അണിചേര്‍ന്നു.
വടകര ഡിവൈഎസ് പി ആര്‍. ഹരിപ്രസാദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. രംഗീഷ് കടവത്ത് ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. കൌണ്‍സിലര്‍മാരായ കെ.ടി. വിനോദന്‍, അന്‍വന്‍ കായിരിക്കണ്ടി, മഹിജ എളോടി, മനോജന്‍ ചാത്തങ്ങാടി, എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.