അയനിക്കാട് പുര റസിഡൻസ് അസോസിയേഷൻ വിജയികൾക്ക് അനുമോദനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

news image
Jun 3, 2024, 2:43 pm GMT+0000 payyolionline.in

പയ്യോളി:  അയനിക്കാട് പുര റസിഡൻസ് പരിധിയിലെ എസ്എസ്എൽസി പ്ലസ് ടു വിജയിച്ച എല്ലാവരെയും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു .വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും , ഉപഹാര സമർപ്പണവും പിടിവി രാജീവൻ മാസ്റ്റർ നിർവഹിച്ചു .

പുര പ്രസിഡൻറ് എൻ കെ സത്യന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ആദിത്യഎൻ കെ , അളകനന്ദ കെ , ദിയ ,ഫാത്തിമത്തുൽ ഷിഫ ,വൈനിക ,ഗാർഗി കൃഷ്ണ ,അഷ്മിക ഷിബു ,ആവണി സത്യൻ ,ആകാശ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി .സെക്രട്ടറി റഷീദ് പാലേരി ,ശ്രീജിത്ത് വെള്ളിയോട് ,ഗീതാ ശ്രീജിത്ത് ,കെപിഎ വഹാബ് , അജ്മൽ പി ,എന്നിവർ സംസാരിച്ചു .ടി എ ജുനൈദ് സ്വാഗതം പറഞ്ഞ ചടങ്ങിന് റുബീന നന്ദി പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe